ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചിട്ടും മുട്ടം കവലയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിത്തന്നെ! തുറന്നു കൊടുക്കണമെന്ന് നാട്ടുകാര്‍

ഈരാറ്റുപേട്ട: ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചിട്ടും മുട്ടം കവലയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നാട്ടുകാര്‍ക്കായി തുറന്നു കൊടുക്കുന്നില്ലെന്ന് പരാതി. കംഫര്‍ട്ട് സ്റ്റേഷന്‍ എത്രയും വേഗം തുറന്നുകൊടുക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങള്‍ക്കു മുന്‍പു പണിത കംഫര്‍ട്ട് സ്റ്റേഷന്‍ ജീര്‍ണാവസ്ഥയില്‍ ആയപ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

Advertisements

വിഎം സിറാജ് ചെയര്‍മാനായിരുന്ന 2020 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ആയി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുകയും തുടര്‍ന്ന് നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതാണ്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സബ്‌സ്റ്റേഷന്‍ തുറന്നു കൊടുക്കാന്‍ നഗരസഭയ്ക്കു കഴിയുന്നില്ലെന്നാണ് പരാതി ഉയരുന്നത്. തുടക്കത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പ് കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം എടുത്തെങ്കിലും പലവിധ സാങ്കേതിക തടസ്സങ്ങള്‍ കാരണം നീണ്ടുപോകുകയായിരുന്നു.

എങ്ങനെ തന്നെയായാലും എത്രയും പെട്ടെന്ന് കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

You May Also Like

Leave a Reply