കടനാട്: ഒരാള്‍ക്കു കൂടി കടനാട് പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ കോവിഡ് സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്കു പിന്നാലെ ഒരു വിദ്യാര്‍ഥിനിക്കു കൂടി യാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
യുവതിയുടെ ആരോഗ്യ പ്രവര്‍ത്തകയായ അമ്മയുടെ സ്രവ പരിശോധന കഴിഞ്ഞ ദിവസം ഉള്ളനാട് പി. എച്ച്. സി.യില്‍ നടന്നി രുന്നു. ഇരു ചക്രവാഹനത്തില്‍ അമ്മയുമായി ഉള്ളനാട് പി.എച്ച്.സി.യില്‍ എത്തിയ പെണ്‍കുട്ടി വെറുതെ ഒന്ന് സ്രവപരിശോധന നടത്തിയതാണ്. ഇന്ന് ഫലം വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.