ആന്റിജന്‍ ടെസ്റ്റ്: കോട്ടയം കളക്ടറേറ്റ് ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം കളക്ട്രേറ്റിലെ ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

113 ജീവനക്കാര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇതില്‍ ഈ ജീവനക്കാരി ഒഴികെ ബാക്കി എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്.

ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട മറ്റു ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടറടക്കം നിരീക്ഷണത്തില്‍ പോയിരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: