ഏറ്റുമാനൂര്‍: മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരനു കൊവിഡ് സ്ഥിരീകരിച്ചെന്നതു വ്യാജവാര്‍ത്ത. വ്യാഴാഴ്ച രാവിലെ കളക്ടര്‍ എം. അഞ്ജന ജില്ലാ പോലീസ് മേധാവി ജി ജയദേവിനൊപ്പം ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് മല്‍സ്യ മാര്‍ക്കറ്റിലെ വ്യാപാരിക്കു കോവിഡെന്ന അഭ്യൂഹം പരന്നത്.
എന്നാല്‍ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഏറ്റുമാനൂര്‍ മീന്‍ചന്ത സന്ദര്‍ശിച്ചത് മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചാണ് ആലോചിക്കാനും കോവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുമാണെന്ന് ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.
