വെള്ളപ്പൊക്കം; സാഹചര്യം വിലയിരുത്താന്‍ മന്ത്രിയും കളക്ടറും ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ വെള്ളം പൊങ്ങിയ നടയ്ക്കല്‍ കോസ് വേയും മറ്റു പ്രദേശങ്ങളും സംസ്ഥാന ഭക്ഷ്യവിഭവ വകുപ്പ് മന്ത്രിയും കോട്ടയത്തിന്റെ ചുമതലയുമുള്ള മന്ത്രി പി തിലോത്തമന്‍, കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് എന്നിവര്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.

നഗരസഭ ചെയര്‍മാന്റെ അഭാവത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസിനൊപ്പമാണ് ഇരുവരും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

ഇരുവരും കനത്ത മഴയത്താണ് ഈരാറ്റുപേട്ടയില്‍ എത്തിയത്. മഴയെ തുടര്‍ന്ന് അധികംവൈകാതെ മന്ത്രി മടങ്ങിയെങ്കിലും നടയക്കലില്‍ വെള്ളം കയറുന്ന പ്രദേശങ്ങളിലെ വീടുകള്‍ കൂടെ സന്ദര്‍ശിച്ചാണ് കളക്ടര്‍ മടങ്ങിയത്.

ഈ പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാര്‍പ്പിക്കാന്‍ കളക്ടര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസിനു നിര്‍ദേശം നല്‍കി.

ഡപ്യൂട്ടി കളക്ടര്‍, വി്‌ല്ലേജ് ഓഫീസര്‍, എഡിഎം, പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയ്ക്കും കളക്ടര്‍ക്കുമൊപ്പം എത്തിയിരുന്നു.

join group new

You May Also Like

Leave a Reply