പാലാ: സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കു ഈ തിരഞ്ഞെടുപ്പിൽ ജനം അംഗീകാരം നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഒട്ടേറെ കാര്യങ്ങൾ സർക്കാർ കഴിഞ്ഞ നാലരവർഷം കൊണ്ടു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭയിലെ മൂന്നാം വാർഡിലെ ബൂത്തായ മഹാത്മാഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisements
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പാലായിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. പുതിയ പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇത് വോട്ടിംഗിൽ പ്രതിഫലിക്കും. ഇടതുപക്ഷത്തിൻ്റെ കൂട്ടായ പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. ഭാര്യ ആലീസ്, മകൾ ദീപ എന്നിവരും എം എൽ എയ്ക്കൊപ്പം ഉണ്ടായിരുന്നു.