
ഉഴവൂർ: കുമരകം കാർഷിക സർവകലാശാലയിൽ നിന്നുള്ള മികച്ച ഇനം കുറ്റിയാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു. 845 തൈകൾ ആണ് വിതരണം ചെയ്തത്.
ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. മെമ്പര്മാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലട, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ് കെ ആർ, എന്നിവർ പങ്കെടുത്തു.