ആയിരം കടന്ന് ആശങ്ക! ഇന്ന് 1038 രോഗികള്‍, വിശദാംശങ്ങളുമായി മുഖ്യമന്ത്രി തല്‍സമയം

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് രോഗബാധ ആയിരം കടന്നു. ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ തന്നെ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം. ഇതിനു വിള്ളല്‍ വീഴ്ത്തിയാണ് ഇന്നാദ്യമായി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആയിരം കടക്കുന്നത്.

ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ സംഖ്യ 15,000 പിന്നിട്ടു. ഇതുവരെ 15,032 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

%d bloggers like this: