ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും! സ്വര്‍ണകടത്ത് കേസില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരെന്നും സര്‍ക്കാര്‍ സഹകരിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്ത് കേസില്‍ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ മുഖ്യപ്രതിയെ മുഖ്യമന്ത്രിക്കു പരിചയമുണ്ടെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു രംഗത്തു വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഈ കേസില്‍ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അവര്‍ നടത്തുന്ന ഏത് അന്വേഷണത്തെയും സര്‍ക്കാര്‍ പൂര്‍ണ്ണ സമ്മതത്തോടെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചത്.

Leave a Reply

%d bloggers like this: