കരിപ്പൂര്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ചു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കം മന്ത്രിമാരും നിരീക്ഷണത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നിരീക്ഷണത്തില്‍. കരിപ്പൂര്‍ വിമാനാപകട സ്ഥലം സന്ദര്‍ശിക്കുന്നതിനിടെ മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്ഥലം സന്ദര്‍ശിച്ച മറ്റു മന്ത്രിമാരും നിരീക്ഷണത്തില്‍ പോയത്.

മന്ത്രിമാരായ കെ.കെ. ശൈലജ, എസി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരാണ് ക്വാറന്റയിനില്‍ പ്രവേശിച്ചത്. നേരത്തെ കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരടക്കം നിരീക്ഷണത്തില്‍ പോയിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറം കളക്ടര്‍, സബ് കളക്ടര്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഉള്‍പ്പെടെ മലപ്പുറത്തെ 21 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

നേരത്തെ ജില്ലാ പോലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗണ്‍മാന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ജില്ലാ പോലീസ് മേധാവിക്കു കോവിഡ് സ്ഥിരീകരിച്ചത്. പോലീസ് മേധാവിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് കളക്ടറും സബ് കളക്ടറും.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: