ഈരാറ്റുപേട്ട : സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളെയും ഹരിതകര്‍മ്മ സേനാ അംഗങ്ങളെയും പൊന്നാട അണിയിച്ചും അവാര്‍ഡ് നല്‍കിയും ആദരിച്ചു.
ശുചിത്വ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ആക്റ്റിംഗ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ. സഹല ഫിര്‍ദൗസ് അധ്യക്ഷത വഹിച്ചു.
നഗരസഭ സെക്രട്ടറി സുമയ്യ ബീവി, കൗണ്‍സിലര്‍മാരായ സുഹ്‌റ അബ്ദുല്‍ ഖാദര്‍, സുനിത ഇസ്മായില്‍ ,അന്‍സര്‍ പുള്ളാലില്‍, അന്‍സാരി ഈലക്കയം, ഫസല്‍ റഷീദ്, എസ് കെ നൗഫല്‍, ഷെഫ്‌ന അമീന്‍, ഫാസില അബ്‌സാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസര്‍ സി എ, ജെ എച്ച് ഐ മാരായ സജിത് കെ എം, ജെറാള്‍ഡ് മൈക്കിള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19