തലപ്പുലം പഞ്ചായത്തിലെ സി ഐ ടി യുവിൽ നിന്ന് പത്ത് തൊഴിലാളികൾ എ ഐ ടി യു സി യിൽ ചേർന്നുവെന്ന വന്ന വാർത്ത തികച്ചും സത്യ വിരുദ്ധമാണെന്ന് സിഐ ടി യു തലപ്പുലം പഞ്ചായത്ത് സെക്രട്ടറി വി.കെ .മോഹനൻ അറിയിച്ചു.
പത്തുപേർ സി ഐ ടി യുക്കാർ ആണെന്ന് അവകാശപ്പെടുമ്പോൾ അതിൽ പലരും തിടനാട് പഞ്ചായത്തുകാരും ഇന്നുവരെ സി.ഐ ടി യു യൂണിയനിൽ പണിയെടുക്കാത്തവരും, പലയുണിയനുകളിൽ മാറി മാറി നടക്കുന്നവരും ഒരു യുണിയനിലും പെടാത്ത വരുമായിട്ടുള്ള കുറെ ആൾക്കാരെ തട്ടി കൂട്ടിയാണ് യുണിയൻ ഉണ്ടാക്കിയിട്ടുള്ളത്.
സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത ഒരു തൊഴിലാളി മാത്രമാണ് സി ഐ ടിയു വിൽ നിന്ന് ആ കൂട്ടത്തിൽ ഉള്ളന്നിരിക്കെ സത്യസന്ധമല്ലാത്ത ഇത്തരം വാർത്തകൾസൃഷ്ടിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ ഐക്യത്തെ പിന്നോട്ടടിക്കാൻ മാത്രമേ ഉപകരിക്കു എന്ന് സിപിഐ എം തലപ്പുലം ലോക്കൽ സെക്രട്ടറി കൂടിയായ വി.കെ. മോഹനൻ അഭിപ്രായപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19