മൂന്നിലവ് : ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറഷൻ (സിഐടിയൂ ) മൂന്നിലവ് പഞ്ചായത്ത് സമ്മേളനത്തിന്റെ പൊതു സമ്മേളനം നടന്നു. പൊതുസമ്മേളനം സിഐടിയൂ കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം എവി റസ്സൽ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ്ങിൽ സ്വർണ്ണ മേഡൽ കരസ്ഥമാക്കിയ ലൗലി ജോർജിനെയും ആദരിച്ചു.
യോഗത്തിന് യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് പികെ സന്തോഷ് അധ്യക്ഷനായി. സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ് ജോയി ജോർജ്, ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടിപി അജികുമാർ, ഏരിയ സെക്രട്ടറി ടി എസ് സ്നേഹധനൻ, പ്രസിഡന്റ് കെ എൻ ഹുസ്സൈൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഓ ജോർജ്, ഷീല സതീഷ്കുമാർ, ലോക്കൽ സെക്രട്ടറി എം ആർ സതീഷ്, സിഐടിയൂ പഞ്ചായത്ത് സെക്രട്ടറി ഫിനഹാസ് ഡേവിഡ്, യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എംജെ ജെയിംസ് എന്നിവർ സംസാരിച്ചു.
യോഗത്തിൽ കോൺഗ്രസിൽ നിന്നും രാജി വെച്ചു വന്ന ഐഎൻടിയൂസി മണ്ഡലം പ്രെസിഡന്റ് ജോയി കുളത്തുങ്കൽ, സെക്രട്ടറി പി കെ സന്തോഷ് എന്നിവർക്ക് സ്വീകരണവും നൽകി.