പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന് കത്തോലിക്ക സഭ

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭ. ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു.

അതേസമയം, പിസി ജോര്‍ജിനെയും കേരള ജനപക്ഷത്തെയും യുഡിഎഫ് മുന്നണിയില്‍ എടുക്കുന്നതിനെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും എതിര്‍ത്തു. മുന്നണിയില്‍ എടുക്കാതെ സഹകരിപ്പിച്ചാല്‍ മതിയെന്നാണ് ഇവരുടെ നിര്‍ദേശം.

പി.സി. ജോര്‍ജിന്റെ മുന്നണി പ്രവേശനത്തില്‍ ഇന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കും എന്നാണ് സൂചന.

ഉമ്മന്‍ചാണ്ടിയുമായി ഒരു തര്‍ക്കവുമില്ലെന്നും ഉമ്മന്‍ചാണ്ടി യുഡിഫിന്റെ മുന്‍നിരയില്‍ നിന്ന് സ്വര്‍ണക്കടത്തു കേസ് അടക്കമുള്ള അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഇടതു സര്‍ക്കാരിനെതിരെ സമരം നയിക്കണമെന്നും പി.സി. ജോര്‍ജ് എംഎല്‍എ ഇന്നലെ പറഞ്ഞിരുന്നു.

ജനപക്ഷത്തിന്റെ മുന്നണി പ്രവേശനത്തില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കളുടെ നിലപാട് അനുകൂലമാണെന്നും പി.സി ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply