പാലാ: ചൂണ്ടച്ചേരി-കളർകാണി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ ബിജെപി പ്രതിഷേധിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അളനാട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു.
ബിജെപി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വിനോദ്കുമാർ പാലക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോയി മാത്യു, ബൂത്ത് പ്രസിഡൻറ് ബാബു എം.എ. പഞ്ചായത്ത് ജനറൽ സെക്രട്ടറി രോഹിത് രതീഷ് പടിഞ്ഞാത്ത്, അനൂപ് കറികാട്ട്, ചന്ദ്രൻ കണ്ടത്തിൽ എന്നിവർ സംസാരിച്ചു.