അമ്പാറനിരപ്പേല്‍: ചിറ്റാര്‍ മുന്നി നടപ്പാലം യാഥാര്‍ഥ്യമാകുന്നു. ചിറ്റാര്‍ മുന്നി നടപ്പാലത്തിന് ഏഴ് ലക്ഷത്തി തൊണ്ണൂറായിരം രൂപ അനുവദിച്ചതായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.
അമ്പാറ നിരപ്പേല്‍ ചിറ്റാര്‍ മുന്നി പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശത്തിനും ഏറെ നാളായുള്ള യാചനകള്‍ക്കും ഫലംകാണുകയാണ്.
നിലവില്‍ അമ്പാറനിരപ്പേല്‍ മുന്നി ഭാഗത്തുള്ളവര്‍ക്ക് യാത്രാ സൗകര്യത്തിന് ഉണ്ടായിരുന്നത് ഒരു തടിപാലം മാത്രമായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഇതും തകര്‍ന്നിരുന്നു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോപ്പച്ചന്‍, തിടനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കൊണ്ടൂര്‍ മെമ്പര്‍ ഓമന രമേശ്, ടോം മൂലേച്ചാലില്‍, സുധീഷ് ജോര്‍ജ്ജുകുട്ടി എന്നിവര്‍ പാലം തകര്‍ന്നതു എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ഇവരോടൊപ്പം പാലത്തിന്റെ ദുസ്ഥിതി നേരിട്ടുകണ്ട എംഎല്‍എ അന്ന് പാലം പണിയുന്നതിന് എല്ലാ സഹായവും ചെയ്യുമെന്നും തന്നാല്‍ സാധ്യമായതു ചെയ്യുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനത്തിന്റെ പാലനമാണ് പുതിയ നടപ്പാലത്തിനു പണം അനുവദിച്ച് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19