ചിങ്ങവനം പോലീസ് സ്‌റ്റേ്ഷനില്‍ 38 പോലീസുകാര്‍ക്ക് കൊവിഡ്

കോട്ടയം: കോട്ടയം ജില്ലയിലെ ചിങ്ങവനം സ്‌റ്റേഷനിലെ 38 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ നാട്ടകത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

ഇവരെല്ലാവരും ക്വാറന്റൈനില്‍ ആയിരുന്നതിനാല്‍ സമ്പര്‍ക്ക സാധ്യത കുറവാണ്. അതേസമയം സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്ക് വിധേയരാക്കി.

ചിങ്ങവനം സ്റ്റേഷനിലാകെ 52 ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ പകുതിയിലധികം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം താറുമാറായി.

ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ക്വാറന്റൈനിലായതോടെ നിലവില്‍ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥര്‍ മാത്രമാണ് ചിങ്ങവനത്ത് ഡ്യൂട്ടിയിലുള്ളത്. കഴിഞ്ഞ മൂന്നു ദിവസമാണ് ചിങ്ങവനം സ്റ്റേഷനില്‍ കൊവിഡ് വ്യാപനം രൂക്ഷമായത്.

ഈ സാഹചര്യത്തില്‍ പോലീസ് സ്റ്റേഷന്‍ രണ്ടു തവണ അണുവിമുക്തമാക്കി. സ്റ്റേഷനില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും കൊവിഡ് വ്യാപിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply