ചിങ്ങവനത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ചിങ്ങവനത്ത് ജാഗ്രത

കോട്ടയം: ചിങ്ങവനത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചിങ്ങവനത്ത് കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ അയല്‍വാസികളാണ് ഇവര്‍.

യുവാവുമായി നേരിട്ട് സന്പര്‍ക്കം പുലര്‍ത്തിയ 85 പേരുടെ സാംപിള്‍ പരിശോധിച്ചിരുന്നു. ഇതിലാണ് രണ്ടു സ്ത്രീകളും മൂന്നു പുരുഷന്മാരുമാരുമുള്‍പ്പെടെ അഞ്ചു പേരുടെ ഫലം കൂടെ പോസിറ്റീവായത്.

ഇവര്‍ യുവാവിന്റെ വീടിന്റെ പരിസരത്ത് നടന്ന നൂല്‌കെട്ട് ചടങ്ങിനും, മരണാനന്തര ചടങ്ങിലും പങ്കെടുത്തവരിലാണ് രോഗം ബാധിച്ചത്. ഇന്ന് കുടുതല്‍ പേരുടെ സാംപിള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വ്യക്തമാക്കി.

നേരത്തേ യുവാവ് പോയ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. സ്റ്റേഷന്‍ അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ ചിങ്ങവനത്തെ ബാര്‍ബര്‍ ഷോപ്പ്, കടകള്‍ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ച യുവാവ് ചെന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമായതോടെ കൗണ്‍സിലറിന്റെ അധ്യക്ഷതയില്‍ രാവിലെ ജാഗ്രതാ സമിതി കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി.

join group new

Leave a Reply

%d bloggers like this: