കര്‍ഷക കോണ്‍ഗ്രസ് ചിങ്ങം 1ന് വഞ്ചനാദിനം ആചരിച്ചു

പാലാ: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിങ്ങം 1 വഞ്ചനാദിനമായി ആചരിച്ചു.

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാതെയും കര്‍ഷക പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാതെയും കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പു വരുത്താതെയും വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാതെയും അവരെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാടുകളില്‍ കര്‍ഷക കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: