kottayam

സംസ്ഥാന ബാലചിത്രരചനാ മത്സരം; സെപ്റ്റംബർ 16ന് ചങ്ങനാശേരിയിൽ

കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന ബാലചിത്രരചനാ മത്സരം സെപ്റ്റംബർ 16ന് ചങ്ങനാശേരി ഗവൺമെന്റ് മോഡൽ ഹൈസ്‌കൂളിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 10 മുതൽ 12 വരെയാണ് മത്സരം.

ജനറൽ വിഭാഗത്തിൽ അഞ്ചു മുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക് മത്സരിക്കാം. പ്രത്യേക വിഭാഗത്തിൽ (സെറിബ്രൽ പാൾസി, ഒന്നിലധികം വൈകല്യമുള്ളവർ, സംസാരവും കേൾവിക്കുറവും നേരിടുന്നവർ) അഞ്ചു മുതൽ 18 വയസ് വരെയുള്ളവർക്ക് മത്സരിക്കാം.

കുട്ടികളുടെ വയസ് തെളിയിക്കുന്നതിനായി സ്‌കൂൾ ഹെഡ് മാസ്റ്ററുടെ കത്ത് സഹിതം വിദ്യാർഥികൾ എത്തണം. വിശദവിവരത്തിന് ഫോൺ: 9447355195, 9447366800.

Leave a Reply

Your email address will not be published.