മേലുകാവ്മറ്റം: മേലുകാവ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സാംസ്‌കാരിക കൂട്ടായ്മ ‘മെല്‍ക്ക ‘ യുടെ ആഭിമുഖ്യത്തില്‍ ശിശുദിന ആഘോഷവും മേലുകാവ് ന്യൂസ് ഓണ്‍ലൈന്‍ ചാനല്‍ വേദിയാക്കി നടന്ന ഓണം ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനവും നവംബര്‍ 13 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് മേലുകാവ് മറ്റം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.
പ്രശസ്ത മജീഷ്യന്‍ പി.എം മിത്ര അദ്ധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ജെ ബെഞ്ചമിന്‍ തടത്തി പ്ലാക്കല്‍ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ചെസ് ആര്‍ബിറ്റര്‍ പദവി നേടിയ ജിസ്‌മോന്‍ മാത്യു, ലിംകാ ബുക്ക് ഓഫ് റെക്കോഡ് ഉടമ ഷെല്‍ഫി ജോസ് വടക്കേമുളഞ്ഞനാല്‍ എന്നിവരെ ആദരിച്ചു.
എഴുത്തുകാരന്‍ ടോം മേലുകാവ് ശിശുദിന സന്ദേശം നല്‍കി. പ്രമുഖ അഭിനേതാവ് സണ്ണി മേലുകാവ് ആശംസ അര്‍പ്പിച്ചു. കോ-ഓര്‍ഡിനേറ്റര്‍ മനോജ് മേലുകാവ്, സൂസന്‍ വി.ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചാച്ചാജി വേഷത്തിലെത്തിയ കുട്ടികളില്‍ നിന്നും കുട്ടികളുടെ പ്രധാന മന്ത്രിമാരായി വസുദേവ് എസ് നായര്‍,എയ്‌ഞ്ചെല ഡായിസ് ,ശിവ് ഹരി എസ്‌നായര്‍, നൈതിക വിജേഷ് എന്നിവരെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19