കോട്ടയം :എൽഡിഎഫിനൊപ്പം പത്തുവർഷക്കാലം പ്രവർത്തിച്ചതിന്റെ ദുരന്തത്തിൽ നിന്നും ശാന്തി നേടാനായി രണ്ടു വർഷക്കാലത്തെ മന്ത്രി സ്ഥാനം പോലും വലിച്ചെറിഞ്ഞ് യുഡിഎഫിലേക്ക് കടന്നുവന്ന ആളാണ് പി ജെ ജോസഫ് എന്ന കാര്യം ചീഫ് വിപ്പ് ജയരാജ് വിസ്മരിക്കരുത് എന്ന് യു ഡി എഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ഉന്നതാതികാര സമിതി അംഗം കൂടിയായ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കെ.എം.മാണിയെ അപമാനിച്ച് ഇല്ലാതാക്കിയ എൽഡിഎഫിൽ കടന്നു കൂടി അധികാരത്തിൻ്റെ അപ്പക്കഷ്ണം നുകരുന്നവർ പിജെ ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് എൽഡിഎഫിൽ ചേരാൻ ശ്രമിക്കുന്നുവെന്ന വിലകുറഞ്ഞ പ്രചരണം അർഹിക്കുന്ന അവജ്ഞയോടെ കൂടി കേരള കോൺഗ്രസ് പ്രവർത്തകർ തള്ളിക്കളയുമെന്നും സജി പറഞ്ഞു.
അധികാരവും ജോലിയും ഇല്ലാതെ സർക്കാരിന്റെ ശമ്പളം പറ്റുന്ന ജയരാജ് ജോസ് വിഭാഗത്തിന്റെ വെറും പ്രസ്ഥാവന തൊഴിലാളിയായി അധപതിക്കരുതെന്നും സജി അഭിപ്രായപ്പെട്ടു.
മാണി സാറിനെ അപമാനിച്ച എൽഡിഎഫിനൊപ്പം പോയവർക്ക് പാലായിലെ ജനങ്ങൾ നൽകിയ മറുപടി മറന്ന് പോകരുതെന്നും, ജനദ്രോഹ ഭരണം നടത്തുന്ന LDF മുങ്ങുന്ന കപ്പലാണെന്നും സജി പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19