തലനാട് : മൂന്നിലവിനെയും തലനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെവ്വൂർ – തലനാട് റോഡ് പെതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാറിഗിനായി ഒന്നര കോടി രൂപാ അനുവദിച്ചു. ജോസ് കെ മാണി എം പി പെതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായത്.
മുൻപ് ജോസ് കെ മാണി എംപി പി എം.ജി സ്.വൈ പദ്ധതി പദ്ധതിയിൽ ഈ റോഡിന് 3 കോടി അനുവദിച്ചിരുന്നു എങ്കിലും റോഡ് പൂർണ്ണമായും പൂർത്തി കരിക്കാൻ സാധിച്ചിരുന്നില്ല.
റോഡ് ഏറ്റെടുത്ത് ഫണ്ട് അനുവദിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണിക്ക് തലനാട് മഡലം മഡലം പ്രസിഡന്റ് സലിം യാക്കിൽ, സംസ്ഥാന സെക്രട്ടറി പ്രഫ. ലോപ്പസ്സ് മാത്യൂ ജില്ലാ കമ്മറ്റി അംഗം അഡ്വ. ബിജു ഇളംതുരുത്തിയിൽ സംസ്ഥാന കമ്മറ്റി അംഗം ജോണി ആലാനി ജോൺസൻ പായിപ്പാട്ട് എന്നിവരുടെ നേത്യത്തിൽ നിവേദനം നൽകിയിരുന്നു.