ചെറുകര കുന്നേല്‍ ഫിലിപ്പ് സാര്‍ നിര്യാതനായി; സംസ്‌കാരം രണ്ടു മണിക്ക്

പിണ്ണാക്കനാട്: ചെറുകര കുന്നേല്‍ ഫിലിപ്പ് സാര്‍ നിര്യാതനായി. മൃതസംസ്‌കാരം തിങ്കളാഴ്ച 2 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചെമ്മലമറ്റം 12 ശ്ലീഹന്‍മാരുടെ പള്ളിയില്‍ നടക്കും.

പരേതന്‍ ദീര്‍ഘകാലം ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ക്ലര്‍ക്കായി സേവനം ചെയ്തിട്ടുണ്ട്. പള്ളി കമ്മറ്റി അംഗം, വിവിധ ഭക്തസംഘടനകള്‍, കൈകാരന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയിഞ്ചി പാറ പള്ളി വികാരി ഫാദര്‍ ജോസഫ് ചെറുകര കുന്നേല്‍, കാളകെട്ടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ സോജന്‍, പ്ലാശനാല്‍ സെന്റ് ആന്റണിസ് ഹൈസ്‌കൂള്‍ അധ്യാപകന്‍ സച്ചിന്‍, കയ്യൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ സജീവ്, സോണിയ (ടീച്ചര്‍), സോണല്‍ എന്നിവര്‍ മക്കളാണ്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 11. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply