cherpunkal

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ സ്വാതന്ത്ര്യസമര സേനാനികളെയും ഇന്ത്യയിലെ വനിതാ പ്രതിഭകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം നടന്നു

ചേർപ്പുങ്കൽ: ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനത്തിന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റാണ് നേതൃത്വം വഹിച്ചത്. കോളേജ് സെമിനാർ ഹാളിൽ നടന്ന പ്രദർശനം പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ ഏതെങ്കിലും ഒരു വിഷയം മാത്രം പഠിച്ച് പോകുകയല്ല വേണ്ടതെന്നും നല്ലൊരു ഇന്ത്യൻ പൗരനായി മാറാൻ ഇത്തരം പ്രദർശനങ്ങൾ സഹായകമാകുമെന്നും പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി പറഞ്ഞു. മൂല്യബോധവും ദേശ സ്നേഹവുമുള്ള തലമുറയെ വളർത്തിയെടുക്കാനാണ് ഗവൺമെന്റും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സുഭാഷ് ചന്ദ്രബോസ്, മംഗൾ പാണ്ഡേ, ബാലഗംഗാതര തിലകൻ, ദാദാഭായ് നവറോജി, സർദാർ വല്ലഭ്ഭായ് പട്ടേൽ, മേരി റോയ്, മദർ തെരേസ, കല്ല്യാണി ദാസ്, സുഹാസിനി ഗാംഗുലി തുടങ്ങി. ഇരുന്നൂറിലേറെ പ്രമുഖരുടെ ചരിത്രവും ചിത്രങ്ങളും പ്രദർശനത്തിൽ അണി നിരന്നു.

കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഷീജാമോൾ ജേക്കബ്, പ്രോഗ്രാം കോർഡിനേറ്റർ മിനു എബ്രഹാം, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.