ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെർമണി നടന്നു. കോളേജ് മാനേജർ വെരി റവ ഫാ ജോസഫ് പനാമ്പുഴയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥിയായിരുന്നു.
അവസാന വർഷ ബിരുദ വിഭാഗത്തിലെ ഏഴ് പ്രോഗ്ഗ്രാമ്മുകളിൽ നിന്നായി 300 വിദ്യാർത്ഥികൾ ആണ് ഈ വര്ഷം ബിരുദ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത്. കോളേജിൽ നടന്ന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി സ്വാഗതവും, കോളേജ് ബർസാർ ഫാ റോയി മലമാക്കൽ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ്‌മോൻ മുണ്ടക്കൽ വകുപ്പുമേധാവികൾ, കോളേജ് യൂണിയൻ ചെയർമാൻ എന്നിവർ ആശംസകൾ നേർന്നു.

കോളേജ് ഡീൻ ഓഫ് സ്റ്റഡീസ് ഡോ ജോർജ്കുട്ടി വട്ടോത്ത് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച മിസ് അനു റെജി എന്നിവർ നന്ദിയും രേഖപ്പെടുത്തി. ബെസ്ററ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അവസാന വർഷ ബി കോം വിദ്യാർത്ഥിനി മിസ് ആദിത്യ സി എം ,മറ്റു വിദ്യാർത്ഥികൾ എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.