ചേർപ്പുങ്കൽ: ബി വി എം കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആചരിച്ചു . പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, പ്രൊഫ. പി. എസ്. അൻജുഷ, വിദ്യാർത്ഥി പ്രതിനിധികളായ അതുൽകൃഷ്ണ, ജീവ, ഏഞ്ചൽ, അർജുൻ, നിരഞ്ജന എന്നിവർ പ്രസംഗിച്ചു. തുടർന്ന് വോളന്റിയേഴ്സ് ലഹരിവിരുദ്ധ റാലി നടത്തുകയും കോളേജ് കാമ്പസ് വൃത്തിയാക്കുകയും ചെയ്തു.
പ്ലസ് ടു പഠനത്തിനുശേഷം റിസൾട്ട് കാത്തിരിക്കുന്ന കുട്ടികൾക്ക് വ്യക്തമായ ദിശാബോധത്തോടെ തുടർപഠനം നടത്തുന്നതിന് സഹായകമാകുന്ന ദ്വിദിന ക്യാമ്പ് ചേർപ്പുങ്കൽ ബി വി എം കോളജിൽ ഏപ്രിൽ മാസം 17 & 18 തിയതികളിൽ നടത്തപ്പെടുന്നു. രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ താഴെപ്പറയുന്നവയാണ്: Aptitude Test & Analysis (അഭിരുചി പരിശോധന): വിവിധ പരീക്ഷകളിലൂടെ കുട്ടികളുടെ താത്പര്യങ്ങളും കഴിവുകളും കണ്ടെത്തുന്നു. പ്രാഗത്ഭ്യം തെളിയിക്കാവുന്ന മേഖലകളിലേയ്ക്ക് ചുവടു വയ്ക്കുന്നതിനു സഹായിക്കുന്നു. Higher education & Career Read More…
രാമപുരം : കോമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ ഇൻറർകോളജിയറ്റ് കൊമേഴ്സ് ഫെസ്റ്റ് ‘CALIC 2K23′ നടത്തി. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി അനവധി വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് വകുപ്പ്മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ ലിജോ ബേബി, അസോ.പ്രസിഡന്റ് ആനന്ദ്, സെക്രട്ടറി പാർവതി തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് കോളേജ് മാനേജർ റെവ. Read More…