Pala News

ചേർപ്പുങ്കൽ പാലം സന്ദർശിച്ച് ചർച്ച നടത്തി

പാലാ: ചേർപ്പുങ്കലിൽ പുതിയതായി നിർമ്മിക്കുന്ന സമാന്തര പാലത്തിന് വേണ്ടി ഗഡ്ഡറുകൾ സ്ഥാപിക്കുന്ന ജോലിക്കും പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്ന നിർമ്മാണപ്രവർത്തനങ്ങളും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടേയും സംയുക്ത സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണത്തിനു മുന്നോടിയായുള്ള ഗഡ്ഡർ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ഏറ്റുമാനൂർ- പാലാ ഹൈവേ റോഡ് മുതൽ ചേർപ്പുങ്കൽ പള്ളി ജംഗ്ഷൻ വരെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കുന്നതിന് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ വിവിധ കക്ഷി നേതാക്കളും ഉദ്യോഗസ്ഥ സംഘവും കൂടിയാലോചിച്ച് തീരുമാനം എടുത്തു.

ചേർപ്പുങ്കൽ പഴയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ കഴിയാത്ത വിധത്തിൽ മണ്ണിടിച്ചിൽ സംഭവിച്ചിട്ടുള്ളതായി പിഡബ്ല്യുഡി, പോലീസ് അധികൃതരും അഡ്വ.മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നേരിട്ട് സ്ഥലം സന്ദർശിച്ചതിനെ തുടർന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോജിച്ച തീരുമാനം കൈകൊണ്ടത്.

ചേർപ്പുങ്കലിൽ പുതിയതായി നിർമ്മിക്കുന്ന പാലത്തിന്റെ ഗഡ്ഡറുകൾ സ്ഥാപിക്കുന്നതിന് പഴയ പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് മണ്ണ് നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.ഇതിനാൽ ഗഡ്ഡറുകൾ അപ്രോച്ച് റോഡിലേക്ക് കയറിവരുന്നത് മൂലം ഗ്ഡ്ഡറുകൾ സ്ഥാപിച്ചതിനു ശേഷം മാത്രമേ അപ്രോച്ച് റോഡിന്റെ നിർമ്മാണം നടത്താൻ കഴിയുള്ളുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദമാക്കി. ഇക്കാര്യമെല്ലാം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനഗതാഗതം പൂർണ്ണമായും നിരോധിക്കാൻ തീരുമാനിച്ചത്.

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തു ഇരുചക്രവാഹനങ്ങൾ മാത്രം കടത്തിവിടുന്നതിന് തീരുമാനമെടുത്തു. ഓട്ടോറിക്ഷയും കാറുകളും കടത്തിവിടുന്ന തിന് ചർച്ചയിൽ പരിശോധിച്ചെങ്കിലും അപകടാവസ്ഥ യും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളും കണക്കിലെടുത്ത് നിർബന്ധം ഒഴിവാക്കണം എന്നുള്ള പിഡബ്ല്യുഡി യുടെ അഭ്യർത്ഥന സ്വീകരിക്കുകയാണ് ഉണ്ടായത്.

പിഡബ്ല്യുഡി ബ്രിഡ്ജ് വിഭാഗം മുന്നോട്ടുവച്ച രണ്ട് മാസ കാലാവധിക്കുള്ളിൽ ഗഡ്ഡറുകൾ സ്ഥാപിക്കുന്ന നിർമാണപ്രവർത്തനം പൂർത്തീകരിക്കുന്നതിന് പഴയ പാലത്തിനോട്‌ ചേർന്നുള്ള അപ്രോച്ച് റോഡിനോട് അടുത്ത് നിശ്ചയിച്ചിട്ടുള്ള ഗ്യാപ്പിലാണ് സംരക്ഷണഭിത്തി നിർമ്മാണം സമയബന്ധിതമായി നടപ്പാക്കുന്നതിനും എല്ലാ ആഴ്ചയിലും യോഗം ചേരുന്ന മോണിറ്ററിങ് സിസ്റ്റം ഏർപ്പെടുത്തിയതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

ഓരോ ആഴ്ചയിലേയും നിർമാണ പുരോഗതി വിലയിരുത്തി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഇതേ തുടർന്ന് വാഹനങ്ങൾ പഴയ പാലത്തിലൂടെ കടത്തി വിടുന്നതിനും രണ്ടുമാസത്തിനുശേഷം നടപടി സ്വീകരിക്കുമെന്ന് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ് വ്യക്തമാക്കി.

നിർമാണ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ മോൻസ് ജോസഫ് എംഎൽഎയുടെയും, മാണി സി കാപ്പൻ എംഎൽഎ യുടെയും നേതൃത്വത്തിൽ ആവശ്യമായ യോഗങ്ങൾ സമയാസമയങ്ങളിലുള്ള പരിശോധനയും കൃത്യമായി നടത്തുന്നതിന് തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മാളിയേക്കൽ,ചേർപ്പുങ്കൽ ഫോറോന പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാദർ ടോം വാഴയിൽ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ്, കിടങ്ങൂർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു കെ ആർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി എൻ ബിനു, സതീഷ് പൈങ്ങാമടം, ജോസഫ് ചെറിയാൻ, പി ടി ജോസഫ്, സുനിൽ ഇല്ലിമൂട്ടിൽ, ദീപു തൈക്കിൻകാട്ടിൽ, മാത്യു വാലെപീടികയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.