ചേര്‍പ്പുങ്കല്‍ ബൈക്ക് അപകടം; കൂട്ടിക്കല്‍ സ്വദേശി മരിച്ചു

പാലാ: ശനിയാഴ്ച രാവിലെ ചേര്‍പ്പുങ്കലില്‍ രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൂട്ടിക്കല്‍ സ്വദേശി മരിച്ചു. കൂട്ടിക്കല്‍ പ്ലാപ്പളളി ആറേക്കര്‍ കോളനിയില്‍ ഉഷയുടെ മകന്‍ സെബിന്‍ (24) ആണ് മരിച്ചത്. ചേര്‍പ്പുങ്കല്‍ ചിറക്കല്‍ പാലത്തിനു സമീപം ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം.

സെബിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അപകടത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. മൂന്നു പേരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൂട്ടിക്കല്‍ ഇളങ്കാട് സ്വദേശി സിയാദിനെ കോട്ടയം മെഡിക്കല്‍ കോളജിലും, മുത്തോലി ബജാജ് ഷോറൂമിലെ ജീവനക്കാരായ ജയകുമാര്‍, ടോജി എന്നിവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

%d bloggers like this: