ചേര്‍പ്പുങ്കലില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്

ചേര്‍പ്പുങ്കല്‍: പൂഞ്ഞാര്‍ -ഏറ്റുമാനൂര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

പാലാ ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ കാര്‍ പെട്രോള്‍ പമ്പിന് എതിര്‍വശം കുഴിയിലേക്ക് മറിയുകയായിരുന്നു. വാഹന യാത്രക്കാരായ മൂന്നുപേര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Advertisements

നൂറനാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. വെള്ളക്കെട്ടും കാട്ടുചെടികളും നിറഞ്ഞ ഭാഗത്തേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

You May Also Like

Leave a Reply