ചേർപ്പുങ്കൽ പാലം പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എം പി, തോമസ് ചാഴികാടൻ എം പി എന്നിവർ മാർ സ്ലീവാ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഫാദർ ജോസഫ് കണിയോടിക്കൽ, ഡയറക്ടർ ഫാദർ ജോസ് കീരഞ്ചിറ എന്നിവരോടൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സന്ദർശിച്ചു നിവേദനം നൽകി.
Related Articles
ഈരാറ്റുപേട്ട മുസ്ലീംഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കൂറ്റൻ ദേശീയപതാക തയ്യാറാക്കി
ഈരാറ്റുപേട്ട: മുസ്ലീംഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി കൂറ്റൻ ദേശീയപതാക തയ്യാറാക്കി. ഹെഡ് മിസ്ട്രസ്സ് എം.പി ലീനയുടെ നേതൃത്വത്തിൽ ആണ് ദേശീയപതാകയിൽ അശോകചക്രം തുന്നിപ്പിടിപ്പിച്ചത്.
എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷതൈകൾ നടുകയും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം വെട്ടിത്തെളിച്ചു വൃത്തിയാക്കുകയും ചെയ്തു
ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീലും ശ്രമദാനവും ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ വിഷ്ണു എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫിൽ നിന്നും തൈ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷൻ പരിസരം എഐവൈഎഫ് വോളണ്ടിയർമാർ കാടുവെട്ടി തെളിക്കുന്ന പ്രവർത്തന പരിപാടികൾ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ തൈ വളപ്പിൽ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു .സിപിഐ ലോക്കൽ സെക്രട്ടറി K I Read More…
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ പി സി ജോർജ് അനുശോചനം അറിയിച്ചു
സഖാവ് കോടിയേരി ബാലകൃഷ്ണൻ കേരളത്തിലെ ഏറ്റവും സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവാണ്. അദ്ദേഹത്തെ കമ്മ്യൂണിസ്റ്റുകാരനായി മാത്രമല്ല ഒരു ജനകീയ നേതാവായിട്ടാണ് കേരളത്തിലെ ജനങ്ങൾ കണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആ കർക്കശ നിലപാടിന് വിരുദ്ധമായി ജനകീയ പ്രശ്നങ്ങളിൽ ശക്തമായി ഇടപെട്ടിരുന്ന ഒരു വലിയ മനുഷ്യനെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി എനിക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം അത്ര വലുതാണ്. ആ വലിയ മനുഷ്യന്റെ ദേഹവിയോഗത്തിൽ വലിയ ദുഃഖം രേഖപ്പെടുത്തുന്നു.ആ കുടുംബത്തിന് സമാധാനം നൽകട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും Read More…