
ചേന്നാട്: യുദ്ധം ഒന്നിനും പരിഹാരം അല്ലന്നും, ലോക സമാധനത്തിന് ആഹ്വാനം ചെയ്തും ലോക ഹിരോഷിമ ദിനത്തിൽ ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹിരോഷിമ ദിനത്തിൽ സമാധനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ ഉയർത്തി സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ സന്ദേശം നല്കി.
ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SH, പഞ്ചായത്ത് മെബർ ഷാന്റി തോമസ്,പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ടോം എബ്രാഹം ഒട്ടലാങ്കൽ, ലിൻസി സെബാസ്റ്റ്യൻ, സിനാ ജോസഫ് എന്നിവർ നേതൃത്വം നല്കി. തുടർന്ന് യുദ്ധവിരുദ്ധ പ്രതിഞ്ജ നടന്നു.