General News

ഇന്ന് രാഷ്ട്രപതിയായി അധികാരം എറ്റ ദ്രൗപദി മുർമുവിന് ആംശസകൾ അറിയിച്ച് ചേന്നാട് സെന്റ് മരിയ ഗൊരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ആംശസകത്ത് അയച്ചു

ചേന്നാട് :ഇന്ന് രാഷ്ട്രപതിയായി അധികാരം എറ്റ ദ്രൗപദി മുർമുവിന് ആംശസകൾ അറിയിച്ച് ചേന്നാട് സെന്റ് മരിയ ഗൊരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ആംശസ കത്ത് അയച്ചു. ആംശസകൾ അർപ്പിക്കുന്നതിനോടപ്പം കേരളത്തെ കുറിച്ചും അക്ഷര നഗരിയായ കോട്ടയത്തെ കുറിച്ചും – ചേന്നാട് എന്ന ഗ്രാമത്തെ കുറിച്ചും തങ്ങളുടെ സ്കുളിനെ കുറിച്ചും ഒക്കെ വിദ്യാർത്ഥികൾ കത്തിൽ പ്രതി പാദിക്കുന്നുണ്ട്.

സത്യ പ്രതിഞ്ജ ചടങ്ങ് തൽസമയം കണ്ടതിന് ശേഷമാണ് വിദ്യാർത്ഥികൾ രാഷ്ട്രപതിക്ക് ആംശസകൾ അറിയിച്ച് കത്ത് എഴുതിയത്. ചേന്നാട് പോസ്റ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ – ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH , അധ്യാപകരായ റ്റോം എമ്പ്രാഹം, ലിൻസി ജോസിറ്റ്, ജെസി, സെബാസ്റ്റ്യൻ, സെലിൻ കെ ഒ, ജിസാ ആനി ജോസ്, പോസ്റ്റ് മാസ്റ്റർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.