ചേന്നാട്: ലഹരി ഉപക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി കഴിഞ്ഞ 6 മാസം സമൂഹ മധ്യത്തിൽ ചലനം സൃഷ്ടിച്ച ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഇന്ന് തുടക്കം കുറിക്കും.

ഭവന സന്ദർശനം, ഒരുമിക്കാം ഒത്ത് കൂടാം, ബോധവൽക്കരണ സെമിനാറുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.

ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് ഉദ്ഘാടനം ചെയും . അധ്യാപകരായ ടോം അമ്പ്രാഹം,ലിൻസി സെബാസ്റ്റ്റ്യൻ, സിന ജോസ്, ജിസാ ജെയ്സൺ തുടങ്ങിയവർ നേതൃത്വം നല്കും.