ചേന്നാട്: നന്മയുടെ പൊന്നോണം ആഘോഷത്തോട് അനുബന്ധിച്ച് സഹജീവികളോടുള്ള കാരുണ്യവും സേനഹവും പ്രകടമാക്കുകയാണ് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് സ്കുളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും.
മണിയംകുളം രക്ഷാ ഭവനിലെ സഹോദരങൾക്ക് ആവശ്യമായ പുതപ്പുകളും ബഡ് ഷിറ്റും നല്കിയാണ് വിദ്യാർത്ഥികൾ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ കൊച്ചു നിക്ഷേപങ്ങൾ സൂക്ഷിച്ച് വെച്ച് ഓരോ വിദ്യാർത്ഥിയും കരുതിയ നിക്ഷേപങ്ങളാണ് സ്നേഹത്തിന്റെ പൊന്നോണമായി മാറിയത്.

മണിയംകുളം രക്ഷാ ഭവനിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ ഓണസമ്മാനം കൈമാറി – ഹെഡ്മിസ്ടസ് സിസ്റ്റർ സിസി, SH ലിൻസി സെബാസ്റ്റ്യൻ, ജിസാ ജെയ്സൺ, പി.ടി.എ പ്രസിഡന്റ്, സിബി അരിമറ്റം, ബിജു വെള്ളാ തോട്ടം, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.