ചേന്നാട് : സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ അന്താരാഷട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പഞ്ചായത്ത് മെമ്പർക്ക് ആദരവ് നല്കി.

സ്വന്തം പുരയിടത്തിൽ വിവിധ കൃഷി രീതികൾ നടത്തുകയും, കാലി വളർത്തൽ, കോഴി വളർത്തൽ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുകയും ഒപ്പം ജന സേവനം നടത്തുകയും ചെയ്യുന്ന പൂഞ്ഞാർ പഞ്ചായത്ത് മെബർ ഷാന്റി തോമസ് കൊല്ലംപറമ്പിൽ ആണ് സ്കൂൾ ആദരവ് നല്കിയത്.


സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച് പൊന്നാട അണിയിച്ചു. മാനേജർ ഫാദർ തോമസ് മൂലേച്ചാലിൽ, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.