ചേന്നാട്: “ലഹരി ഉപേക്ഷിക്കു ജീവിതം സുന്തരമാക്കു” ലഹരി വിരുദ്ധ സന്ദേശവുമായി മാവേലിയും കുട്ടികളും ജനപ്രതിനിധികളും നടത്തിയ സന്ദേശ യാത്ര വേറിട്ടതായി. ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിലെ ഓണാഘോഷത്തിലാണ് മാവേലിയും, വിദ്യാർത്ഥികളും, ജനപ്രതിനിധികളും ചേന്നാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ഭവനങ്ങളിലും ലഘുലേഖകളും സന്ദേശങ്ങളും നല്കിയത്.

ലഹരി വിരുദ്ധ സന്ദേശം സ്കൂളിലെ വിദ്യാർത്ഥികൾക്കും മാവേലി നല്കി. റ്റോം അമ്പ്രാഹം, ലിൻസി സെബാസ്റ്റ്യൻ, ജിസ ജെയ്സൺ, ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH, പി.ടി. എ പ്രസിഡന്റ് സിബി അരിമറ്റം, പഞ്ചായത്ത് മെബർ ഷാന്റി കൊല്ലം പറബിൽ എന്നിവർ നേതൃത്വം നല്കി.