ഈരാറ്റുപേട്ട: ചേന്നാട് വാടകവീട്ടില്‍ താമസിച്ചു വരുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് 10 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പുറപ്പെടുവിച്ചത്.
2014ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുമായി സൗഹൃദത്തിലായ കറുകച്ചാല്‍ സ്വദേശി കുമാരന് ബാബു (40) ചേന്നാട് വാടകവീട്ടില്‍ താമസിച്ചു വരവെയാണ് യുവതിയുടെ 13 കാരിയായ മകളെ പീഡിപ്പിച്ചത്.
രണ്ടു വ്യത്യസ്ത പോക്സോ കേസുകളിലായി ആകെ 15 വര്‍ഷത്തെ കഠിന തടവിനാണ് കോടതി വിധിച്ചിരിക്കുന്നത്. സെക്ഷന്‍ ആറ് അനുസരിച്ച് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും സെക്ഷന്‍ 10 അനുസരിച്ച് അഞ്ചു വര്‍ഷം തടവും 25,000 രൂപയുമാണ് പിഴ വിധിച്ചിരിക്കുന്നത്.
അതേ സമയം, തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഇതോടെയാണ് 10 വര്‍ഷ തടവും 75,000 രൂപ പിഴയുമായി മാറിയത്.
അന്ന് ഈരാറ്റുപേട്ട എസ്എച്ച്ഒ ആയിരുന്ന സനല്‍കുമാര്‍ (നിലവില്‍ വൈക്കം ഡിവൈഎസ്പി), എസ്ഐ ആയിരുന്ന എംജെ അരുണ്‍ (നിലവില്‍ കോട്ടയം വെസ്റ്റ് സ്റ്റേഷന് എസ്എച്ച്ഒ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.
ഈരാറ്റുപേട്ട സ്റ്റേഷനിലെ scpo ജസ്റ്റിൻ എന്നിവർ പങ്കാളി ആയി. വാദിഭാഗത്തിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പുഷ്കരന് ഹാജരായി.