General News

ഇരുപതുകൂട്ടം നാടൻ കറികൾ, വിഭവ സമൃദ്ധമായ സദ്യ ഒരുക്കി വിദ്യാർത്ഥികളുടെ കർഷക ദിനാചരണം

ചേന്നാട്: വാഴപിണ്ടി തോരൻ മുതൽ ചചക്കക്കുരു ചാറ് വരെ ഇരുപതുകൂട്ടം നാടൻ കറികളും, ഇല കറികളും. കർഷക വേഷം അണിഞ്ഞ് വിദ്യാർത്ഥികൾ, അവരോടപ്പം മുതിർന്ന കർഷകൻ കുനാനിക്കൽ രാമകൃഷ്ണൻ പുതുമ കൊണ്ടും വിത്യസ്ത കൊണ്ടും വേറിട്ട കർഷക ദിനാചരണം നടത്തിയത് ചേന്നാട് നിർമ്മല എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, സ്കൂൾ പി ടി എ അംഗങ്ങളും.

കർഷക ദിനത്തോട് അനുബന്ധിച്ച് കാർഷിക വിളകളുടെ പ്രദർശനവും നടന്നു. സ്കൂൾ മാനേജർ വിജയലക്ഷ്മി, ഹെഡ്മിസ്ട്രസ് സുനിത വി നായർ, അധ്യാപകരായ രാജേഷ് ആർ, പി.ടി.എ പ്രസിഡന്റ് മനുമോഹനൻ, അധ്യാപകർ എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published.