ചെമ്മലമറ്റം : 12 ശ്ലീഹൻമാരുടെ പള്ളിയിൽ പെസഹാ വ്യാഴാഴ്ച പ്രശസ്ഥമായ ശ്ലീഹൻമാരുടെ കാലുകഴുകൽ ശുശ്രൂഷ നടക്കും. ശ്ലീഹൻമാരുടെ നാമത്തിലുള്ള / ഇന്ത്യയില തന്നെ ഏക ദേവാലയമാണ് ചെമ്മലമറ്റം പള്ളി. 12 ശ്ലീഹൻമാരുടെ അപൂർവ്വമായ രൂപങ്ങൾ അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ള ഏക ദേവാലയം കൂടിയാണ് ചെമ്മലമറ്റം പള്ളി.

വിശുദ്ധ വാരത്തിൽ ശ്ലീഹൻമാരുടെ ദേവാലയം സന്ദർശിക്കാനും, പ്രാർത്ഥിക്കാനും നിരവധി തീർത്ഥാടകരാണ് എത്തുന്നത്. വ്യാഴം രാവിലെ 6.30 ന് തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന്, കാൽകഴുകൽ ശുശ്രൂഷ നടക്കും.
വികാരി ഫാദർ എബ്രാഹം ഏരിമറ്റം ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ ശുശ്രൂഷകൾ നടത്തും. 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ആരാധനയും ഉണ്ടായിരിക്കും.