ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ ഇടവക മധ്യസ്ഥരായ 12 ശ്ലീഹൻമാരുടെ തിരുനാളിന് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ കൊടിയേറ്റി. ക്രിസ്തുവിന്റെ 12 ശ്ലീഹൻമാർക്ക് സമർപ്പിതമായ ഇന്ത്യയിലെ തന്നെ ഏക ദേവാലായമാണ് ചെമ്മലമറ്റം പള്ളി. ഉയർപ്പ് തിരുനാൾ കഴിഞ്ഞ് വരുന്ന പന്ത കുസ്താ തിരുനാളിന്റെ അന്നാണ് സഭ ശ്ലീഹൻമാരുടെ തിരുനാളും ആഘോഷിക്കുന്നത്.
12 ശ്ലീഹൻമാരുടെ അപൂർവ്വരൂപങ്ങൾ ആൾത്താരയിൽ സ്ഥാപിച്ചിരിക്കുന്ന ഏക ദേവാലയം കൂടിയാണ് ചെമ്മലമറ്റം പള്ളി. ശ്ലീഹൻമാരുടെ നാമത്തിലുള്ള പുതിയ ദേവാലയം സന്ദർശിക്കാനും പ്രാർത്ഥിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകരാണ് ചെമ്മലമറ്റം പള്ളിയിൽ എത്തുന്നത്.

പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച നടക്കുന്ന തിരുനാൾ പ്രദിക്ഷണത്തിലും പ്രശസ്തമായ അപ്പവും മീനും ഊട്ടു നേർച്ചയിലും സംബന്ധിക്കാൻ നിരവധി തിർത്ഥാടകർ ചെമ്മലമറ്റം പള്ളിയിൽ എത്തും.