ജനതാദള്‍ (എസ്) കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ചീനിക്കുഴി രാധാകൃഷ്ണന്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു

കോട്ടയം: വീണ്ടും കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നേട്ടം. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ചീനിക്കുഴി രാധാകൃഷ്ണന്‍ ജനതാദള്ളില്‍ നിന്നും രാജി വച്ചു കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു.

ജനതാദള്‍ ജില്ലാ നേതൃത്വത്തിന്റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ചീനിക്കുഴി രാധാകൃഷ്ണന്‍ രാജിവച്ചിരിക്കുന്നത്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കാന്‍ മുന്‍പ് ജില്ലാ പഞ്ചായത്ത് അടക്കം സീറ്റുകള്‍ ജനതാദളിനു ലഭിച്ചിരുന്നതായി ചീനിക്കുഴി രാധാകൃഷ്ണന്‍ ആരോപിച്ചു.

Advertisements

എന്നാല്‍, ജനതാദള്‍ ജില്ലാ നേതൃത്വത്തിന്റെ തെറ്റായ നടപടികള്‍ മൂലം ഇടതു മുന്നണിയില്‍ അര്‍ഹമായ പരിഗണന ജനതാദള്ളിനു ലഭിക്കുന്നില്ല. ജനകീയ വിഷയങ്ങളില്‍ അടക്കം ജില്ലയില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ നിന്നും ഇടപെടല്‍ ഉണ്ടാകുന്നില്ല. ഇതോടെ പാര്‍ട്ടിയുടെ ജനകീയ അടിത്തറ അടക്കം നഷ്ടമായതായി ചീനിക്കുഴി രാധാകൃഷ്ണന്‍ ആരോപിക്കുന്നു.

ജനതാദള്ളിന്റെ ജില്ലയിലെ പ്രസക്തി നഷ്ടമാക്കിയത് ജില്ലാ നേതൃത്വം ആണ്. ഈ സാഹചര്യത്തിലാണ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ചീനിക്കുഴി രാധാകൃഷ്ണനും സഹപ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ഇതിനിടെ ചീനിക്കുഴി രാധാകൃഷ്ണനെ പുറത്താക്കി എന്നു ജനതാദള്‍ ജില്ലാ നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, നവംബര്‍ 28 ന് രാജി വച്ച തന്നെ 30ന് പാര്‍ട്ടി പുറത്താക്കി എന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണ് എന്നു ചീനിക്കുഴി രാധാകൃഷ്ണന്‍ അറിയിച്ചു.

You May Also Like

Leave a Reply