
കോട്ടയം: കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചത് സർക്കാരിൻ്റെ ബോധപൂർവ്വമായ അവഗണനയാണ് യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ.
1805 ഫെബ്രുവരി 10നു ജനിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച യുഗപുരുഷനായ വിശുദ്ധ ചാവറയച്ചനെക്കുറിച്ച് ഒരുവരിപോലും കുരുന്നുകൾ പഠിക്കുന്ന പുസ്തകത്തിലില്ലയെന്നത് ചാവറയച്ചനെ അപമാനിക്കുന്നതിന് തുല്യമാണ്.
എത്രയും വേഗം തെറ്റുതിരുത്തി, ചാവറയച്ചൻ കേരള നവോത്ഥാനത്തിനു നൽകിയ സംഭാവനകളെ പാഠ പുസ്തകത്തിലുൾപ്പെടുത്താൻ സർക്കാർ തയാറാകണമെന്ന് സജി ആവശ്യപ്പെട്ടു.