ഒപി കണ്‍സള്‍ട്ടേഷന്‌ 50 രൂപ മാത്രം, തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ; കാഞ്ഞിരപ്പള്ളി മേരീക്വീന്‍സില്‍ നിരക്കിളവുകളുമായി ചാവറ കെയര്‍ പദ്ധതി

കാഞ്ഞിരപ്പള്ളി: സി.എം.ഐ സഭാ സ്ഥാപകന്‍ വി. ചാവറയച്ചന്റെ നൂറ്റമ്പതാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചു കോട്ടയം സി.എം.ഐ പ്രവിശാ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ ചാവറ കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.

മേരീക്വീന്‍സില്‍ എത്തുന്ന രോഗികള്‍ക്ക് എല്ലാ ജനറല്‍ വിഭാഗങ്ങളിലും ഒ.പി കണ്‍സള്‍ട്ടേഷന്‍ നിരക്ക് 50 രൂപയും തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ അടക്കമുള്ള സേവനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാവും.

Advertisements

എല്ലാ രോഗികള്‍ക്കും ഐപി വിഭാഗത്തിലെ ജനറല്‍ വാര്‍ഡുകള്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാവും.

ഗൈനക്കോളജി വിഭാഗത്തില്‍ പ്രസവ ശ്രുശ്രുഷകള്‍ക്ക് നിരക്കിളവുകള്‍, അമിതവണ്ണമടക്കമുള്ള രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന ബേരിയാട്രിക് വിഭാഗത്തില്‍, സൗജന്യ കണ്‍സള്‍ട്ടേഷന്‍, ഓപ്പറേഷന്‍ ആവശ്യമുള്ള രോഗികള്‍ക്ക് 40% നിരക്കിളവ്, 2021 ജനുവരി 31 വരെ സന്ധിമാറ്റി വെയ്ക്കല്‍ ചികിത്സ വിഭാഗത്തില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു കാര്‍ഡിയാക് വിഭാഗത്തില്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചികിത്സകള്‍ക്ക് നിരക്കിളവുകള്‍, അര്‍ഹരായവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ ആന്‍ജിയോഗ്രാം, സന്ധി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍, 1500 രൂപ മുതല്‍ ആരംഭിക്കുന്ന വിവിധ കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍, കോവിഡ് രോഗമുക്തര്‍ക്കായുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കില്‍ സൗജന്യ പള്‍മനോളജി കണ്‍സള്‍ട്ടേഷന്‍, 1000 പേര്‍ക്ക് സൗജന്യ സ്തനാര്‍ബുദ പരിശോധന എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാകും.

നിലവില്‍ ആശുപത്രിക്കു 15 കിലോമീറ്റര്‍ ദൂരപരിധിയില്‍ ലഭ്യമായിരുന്ന ഹോം കെയര്‍ സേവനങ്ങള്‍ ഇനി മുതല്‍ 20 കിലോമീറ്റര്‍ ദൂരപരിധിയില്‍ ലഭ്യമാവും.

നിലവിലുള്ള നഴ്‌സിങ്, ഫിസിയോതെറാപ്പി, ലാബ് സാമ്പിള്‍ കളക്ഷന്‍, ആംബുലന്‍സ് സേവനങ്ങള്‍ക്കൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ രോഗികളുടെ വീടുകളില്‍ ഡോക്ടര്‍മാരുടെ സേവനവും ഇനി മുതല്‍ ഹോം കെയര്‍ പദ്ധതിയില്‍ ലഭ്യമാവും.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1000 പേര്‍ക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ജീവന്‍ രക്ഷാ പരീശീലനം ലഭ്യമാക്കും.

പദ്ധതിക്കാലയളവില്‍ ഇരുപതോളം മെഡിക്കല്‍ ക്യാമ്പുകളും നടത്തുമെന്നു ആശുപത്രി ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സി.എം.ഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണാനാല്‍ സി.എം.ഐ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂര്‍ ബുക്കിങ്ങിനും 04828 201400, 8281262626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

You May Also Like

Leave a Reply