ഈരാറ്റുപേട്ട: അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ത്തിയാക്കിയ റോഡില്‍ കുണ്ടും കുഴിയും പ്രത്യക്ഷ പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വന്നു.
ആറുമാസം മുമ്പ് ബി.എം.ബി.സി നിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ച ചേന്നാട് കവല പെരുന്നീലം – പുളിക്കപ്പാലം റോഡാണ് ഇതിനോടകം തകര്‍ന്നത്.
ഈരാറ്റുപേട്ട ചേന്നാട് കവല മുതല്‍ പെരുന്നിലം പുളിക്കപ്പാലം വരെ വരുന്ന 3 കിലോമീറ്റര്‍ ഭാഗം മൂന്നു കോടി 33 ലക്ഷം രൂപാ ചിലവിലാണ് കഴിഞ്ഞ ഫെബ്രുവരി മാസത്തോടെ പണി പൂര്‍ത്തീകരിച്ചത്.
റോഡിന്റെ പല ഭാഗങ്ങളിലും കുഴികള്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. അപ്പോള്‍ തന്നെ അധികാരികള്‍ കോണ്‍ക്രീറ്റ് ചെയ്ത് കുഴികള്‍ അടച്ചെങ്കിലും പുളിക്കപ്പാലം കോളനിക്ക് സമീപത്തെ കൊടുംവളവില്‍ റോഡിന് നടുവില്‍ പ്രത്യക്ഷപ്പെട്ട കുഴി ഇനിയും അടയ്ക്കാന്‍ തയ്യാറാകാത്തത് കാരണം വന്‍ അപകട സാദ്ധ്യത നിലനില്‍ക്കുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19