Main News

കോവിഡ് വാക്‌സിനേഷൻ: ക്രമീകരണത്തിൽ മാറ്റം

കോട്ടയം: ഇന്നുമുതൽ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ശനിയാഴ്ചകളിൽ മാത്രമായിരിക്കും ലഭ്യമാവുക.

ഈ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും ശനിയാഴ്ചകളിലൊഴികെ എത്തുന്ന കുട്ടികളുടെ എണ്ണം കുറവായതിനാലാണ് ശനിയാഴ്ച്ച മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാൽ ഈ കേന്ദ്രങ്ങളിൽ 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷൻ ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും തുടരും.

കോട്ടയം മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാളിൽ മാത്രം ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും കുട്ടികൾക്കും മുതിർന്നവർക്കും കോവിഡ് വാക്‌സിനേഷൻ സൗകര്യം ഉണ്ടായിരിക്കും.
പ്രാഥമിക, സാമൂഹിക, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ചെവ്വാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന 60 വയസിനു മുകളിലുള്ളവരുടെ കരുതൽ ഡോസ് , 18 വയസിനു മുകളിലുള്ളവരുടെ ഒന്ന്, രണ്ട് ഡോസ് വാക്‌സിനേഷൻ സൗകര്യം എന്നിവ തുടരും. ഈ കേന്ദ്രങ്ങളിൽ ശനിയാഴ്ചകളിൽ കുട്ടികൾക്കും വാക്‌സിനേഷൻ സൗകര്യവും തുടരും.

Leave a Reply

Your email address will not be published.