ചങ്ങനാശ്ശേരി നഗരസഭയില്‍ സ്വതന്ത്രാംഗം സന്ധ്യാ മനോജ് പുതിയ അധ്യക്ഷ

ചങ്ങനാശ്ശേരി നഗരസഭയില്‍ സ്വതന്ത്രാംഗം അധ്യക്ഷ. യു.ഡി.എഫ് പിന്തുണയോടെ 15-ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്ധ്യാ മനോജ് ആണ് പുതിയ നഗരസഭാധ്യക്ഷ.

18 നെതിരെ 16 വോട്ടുകള്‍ക്കാണ് സന്ധ്യയുടെ വിജയം. എല്‍.ഡി.എഫിലെ കൃഷ്ണകുമാരി രാജശേഖരനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സന്ധ്യാ മനോജിനെ പിന്തുണയ്ക്കുകയായിരുന്നു.

Advertisements

മറ്റ് രണ്ട് സ്വതന്ത്ര അംഗങ്ങളും സന്ധ്യാ മനോജിനെ പിന്തുണച്ചു. 37 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് – 16, യു.ഡി.എഫ് – 15, എന്‍.ഡി.എ – മൂന്ന്, സ്വതന്ത്രര്‍ – മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

ആദ്യ ഘട്ടത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നതിനാല്‍ എറ്റവും കുറവ് വോട്ട് ലഭിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി രണ്ടു ഘട്ടങ്ങളിലായായിരുന്നു തെരഞ്ഞെടുപ്പ്.

19-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്നകുമാരിയായിരുന്നു എന്‍ഡിഎയുടെ അധ്യക്ഷ സ്ഥാനാര്‍ത്ഥി. സന്ധ്യാ മനോജ് ഇത് നാലാം തവണയാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

നാലു തവണയും 15-ാം വാര്‍ഡില്‍ നിന്നാണ് സന്ധ്യയുടെ വിജയം. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും.

You May Also Like

Leave a Reply