Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • പിസി ജോർജിന് താൽകാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല
  • മുകുളേൽ കുര്യൻ വർക്കി നിര്യാതനായി
  • സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
  • കഞ്ചാവ് കേസിലെ പ്രതി പിടിയിൽ
  • വിട്ടമ്മമാരുടെ കണ്ണിരില്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ന്നടിയും ഡോ എന്‍ ജയരാജ്
  • മരങ്ങാട്ടുപിള്ളി ആശുപത്രിയിലേക്ക് വഴിയായി; പക്ഷേ രോഗികള്‍ പെരുവഴിയില്‍
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Uncategorized»കേരളത്തില്‍ എല്ലാ ജില്ലകളിലും നവംബര്‍ 15 വരെ കനത്ത മഴയ്ക്ക് സാധ്യത
Uncategorized 2 Mins Read

കേരളത്തില്‍ എല്ലാ ജില്ലകളിലും നവംബര്‍ 15 വരെ കനത്ത മഴയ്ക്ക് സാധ്യത

adminBy adminNovember 13, 2021No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

കേരളത്തില്‍ ഉടനീളം എല്ലാ ജില്ലകളിലും നവംബര്‍ 15 വരെ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉള്‍പ്പടെ വിവിധ കാലാവസ്ഥാ മോഡലുകള്‍ കേരളത്തില്‍ അതി തീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാല്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അടക്കം റെഡ് അലെര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ് എന്ന് ജില്ലാ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.

മണ്ണിടിച്ചില്‍, പ്രളയ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ ഈ ദിവസങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്.

മഴ സാധ്യത-വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം തെക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യത. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി ശക്തമായ/അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നു.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്നും നാളെയും തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയും,മറ്റന്നാള്‍ മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും അതിതീവ്ര മഴ സാധ്യത പ്രവചിക്കുന്നു.

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയും, നാളെ വ്യാപകമായി അതിതീവ്ര മഴയും മറ്റന്നാള്‍ കേരളത്തില്‍ അതിശക്തമായ മഴയും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ അതിതീവ്ര മഴയുടെ സൂചന നല്‍കുന്നു.

സ്വകാര്യ ഏജന്‍സിയായ IBM weather ഇന്ന് തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ സൂചന നല്‍കുന്നു
ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്.

ഡാമുകളുടെ റൂള്‍ curve കള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താനും KSEB, ഇറിഗേഷന്‍, KWA വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാര്‍ഗ്ഗ രേഖ ‘ഓറഞ്ച് ബുക്ക് 2021’ ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാര്‍ഗ്ഗരേഖക്ക് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.

നിലവിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2021 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2021 ല്‍ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റെവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടതാണ്.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleവിഷരഹിത പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കണം: പാലാ ഡി.വൈ.എസ്.പി ഷാജു ജോസ്
Next Article മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പ്രമേഹദിനവും ശിശുദിനവും ആചരിച്ചു

Related Posts

അരുവിത്തുറ സെൻ്റ് മേരീസിൽ സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു

March 9, 2022

മീനച്ചിൽ ആറ്റിലെ ചെളി നീക്കം ചെയ്യും: ജോസ് കെ മാണി എം പി

March 5, 2022

ഇന്ന് നടത്താനിരുന്ന മോനിപള്ളി ടേക്ക് എ ബ്രേക്ക്‌ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളത്തേക്ക് മാറ്റി

March 5, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.