ചാമംപതാലില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

കൊടുങ്ങൂര്‍: ചാമംപതാല്‍ കവലയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചാമംപതാല്‍ കുളത്തിങ്കല്‍ വീട്ടില്‍ ഇസ്മയില്‍(65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.

കാനം റോഡില്‍ നിന്നും ചാമംപതാല്‍ കവലയിലേക്ക് കയറിയ ഇസ്മയിലിന്റെ സ്‌കൂട്ടറില്‍ മണിമല കൊടുങ്ങൂര്‍ റൂട്ടിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇസ്മയില്‍ തല്ക്ഷണം മരിച്ചു.

Advertisements

പെരുന്നാട് സ്വദേശികളായ രണ്ടു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സാരമായ പരിക്കുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയില്‍.

You May Also Like

Leave a Reply