സി എച്ച് ഹരിദാസ് അനുസ്മരണ സമ്മേളനം വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്റെ ആദ്യ ചെയര്‍മാനുമായിരുന്ന സി എച്ച് ഹരിദാസിന്റെ 36-ാമത് അനുസ്മരണം ജനുവരി 9 ശനി കോട്ടയത്ത് നടക്കും. സി എച്ച് ഹരിദാസ് മെമ്മോറിയല്‍ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കോട്ടയം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ പകല്‍ 11ന് നടക്കുന്ന അനുസ്മരണ സമ്മേളനം സി പി ഐ – എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കാണക്കാരി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിക്കും.

Advertisements

മാണി സി കാപ്പന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും. ‘ഇടതു മതേതര ജനാധിപത്യ കൂട്ടായ്മയുടെ ആവശ്യകത’ എന്ന വിഷയം എന്‍ സി പി ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം അഡ്വ. വര്‍ക്കല ബി രവികുമാര്‍ അവതരിപ്പിക്കും.

സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, കേരളാ കോണ്‍ഗ്രസ് – എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, സി എച്ച് ഹരിദാസ് മെമ്മോറിയല്‍ ട്രസ്റ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി വി ബേബി, എന്‍ സി പി ജില്ലാ പ്രസിഡന്റ് സാജു എം ഫിലിപ്പ്, എന്‍ സി പി സം സ്ഥാന നിര്‍വ്വാഹ സമിതിയംഗം സാബു മുരിക്കവേലി, കെ എസ് എഫ് ഇ ഡയറക്ടര്‍ ബോര്‍ഡംഗം പി കെ ആനന്ദക്കുട്ടന്‍, എന്‍ സി പി ജില്ലാ സെക്രട്ടറി ബാബു കപ്പക്കാല തുടങ്ങിയവര്‍ സംസാരിക്കും.

You May Also Like

Leave a Reply